ഗോവ ഡബോളിം വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി.

10:22 am 27/12/2016
images (6)
പനാജി: ഗോവ ഡബോളിം വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി. 154 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ ​ജെറ്റ്​ എയർവേയ്​സ്​ വിമാനമാണ്​ ​റൺവേയിൽ നിന്ന്​ തെന്നിമാറിയത്​. ജീവനക്കാരടക്കം 161 പരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. വൻദുരന്തമാണ് തലനാരിഴക്ക് ഒഴിഞ്ഞുമാറിയത്.

ജെറ്റ്​ എയർവേയ്​സി​െൻറ 9w 23474 എന്ന വിമാനമാണ്​ പറന്നുയരാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന്​ തെന്നിമാറിയത്. വിമാനം 360 ഡിഗ്രി തിരിഞ്ഞാണ് നിന്നത്. ചില യാത്രക്കാർക്ക്​ നിസാര പരിക്കേറ്റതായും ഇവർക്ക്​ ഉടൻ തന്നെ ചികിൽസ ലഭ്യമാക്കിയതായും ജെറ്റ്​ എയർവേയ്​സ്​ അധികൃതർ അറിയിച്ചു. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.

സംഭവത്തിന്​ ശേഷം വിമാനത്താവളം അടച്ചിട്ടു. പിന്നീട്​ ഒൻപതേകാലോടെയാണ് വിമാനത്താവളത്തി​െൻറ പ്രവർത്തനം വീണ്ടും ആരംഭിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.