ഗോ​വി​ന്ദ​ചാ​മി ച​ത്ത് ക​ണ്ടാ​ൽ മ​തി​യെ​ന്നു സൗമ്യയു​ടെ അ​മ്മ സു​മ​തി

07:59 pm 28/4/2017

തൃ​ശൂ​ർ: ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ വി​ധി പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച തി​രു​ത്ത​ൽ ഹ​ർ​ജി ത​ള്ളി​യ സു​പ്രീം​കോ​ട​തി വി​ധി​യി​ൽ ദു​ഖം രേ​ഖ​പ്പെ​ടു​ത്തി സൗമ്യയു​ടെ അ​മ്മ സു​മ​തി. കോ​ട​തി വി​ധി​യി​ൽ ദുഃ​ഖ​മു​ണ്ടെ​ന്നും ഗോ​വി​ന്ദ​ചാ​മി ച​ത്ത് ക​ണ്ടാ​ൽ മ​തി​യെ​ന്നും അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

കോ​ട​തി വി​ധി​യി​ൽ ദുഃ​ഖ​മു​ണ്ട്. നീ​തി കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​വി​ടെ​യാ​ണ് പി​ഴ​വ് പ​റ്റി​യ​തെ​ന്ന് മ​ന​സ്സി​ലാ​വു​ന്നി​ല്ല. ഗോ​വി​ന്ദ​ചാ​മി ച​ത്ത് ക​ണ്ടാ​ൽ മ​തി- സു​മ​തി പ​റ​ഞ്ഞു.

ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്.​ഖെ​ഹാ​ർ അ​ധ്യ​ക്ഷ​നാ​യ ആ​റം​ഗ ബെ​ഞ്ച് ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ വ​ധ​ശി​ക്ഷാ തി​രു​ത്ത​ൽ ഹ​ർ​ജി ത​ള്ളി​യ​തോ​ടെ പ്ര​തി ഗോ​വി​ന്ദ​ച്ചാ​മി​ക്ക് വ​ധ​ശി​ക്ഷ വാ​ങ്ങി ന​ൽ​കാ​നു​ള്ള നി​യ​മ​പോ​രാ​ട്ടം ഏ​ക​ദേ​ശം അ​വ​സാ​നി​ച്ചു. ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ വ​ധ​ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​ക്കി​യ വി​ധി പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ആ​റം​ഗ ബെ​ഞ്ച് ഐ​ക്യ​ക​ണ്ഠേ​ന തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഹ​ർ​ജി​യി​ൽ ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​യി കു​റ​ച്ച സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​രും സൗ​മ്യ​യു​ടെ അ​മ്മ​യും ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി നേ​ര​ത്തേ തു​റ​ന്ന കോ​ട​തി​യി​ൽ വാ​ദം കേ​ട്ട് ത​ള്ളി​യി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ തി​രു​ത്ത​ൽ ഹ​ർ​ജി​യു​മാ​യി കോ​ട​തി​യെ വീ​ണ്ടും സ​മീ​പി​ച്ച​ത്.