ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയിൽ ചിൽഡ്രൻസ് ഹോമിലുണ്ടായ അഗ്നിബാധയിൽ 20 കുട്ടികൾ മരിച്ചു. അപകടത്തിൽ 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാൻ ഹോസയിലെ വെർജിൻ ഡി ലാ അസുൻസിയോൻ ചിൽഡ്രൻസ് ഹോമിലെ 18 വയസിൽ താഴെയുള്ള കുട്ടികളാണ് ദുരന്തത്തിന് ഇരയായത്. പരിക്കേറ്റവരെ ഗ്വാട്ടിമാല സിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗാർഹിക പീഡനത്തിനിരയായ കുട്ടികളെയും തെരുവിൽ അലയുന്ന കുട്ടികളെയും പാർപ്പിക്കുന്ന ഷെൽട്ടർ ഹോമിനാണ് തീപിടിച്ചത്. 400 പേർക്ക് തമാസിക്കാവുന്ന കെട്ടിടത്തിൽ 748 കുട്ടികളെയാണ് പാർപ്പിച്ചിരുന്നത്. ഭക്ഷണവും പരിചരണവും മോശമായതിനെ തുടർന്ന് കുട്ടികൾ പ്രതിഷേധത്തിലായിരുന്നു. തീപിടിത്ത മുണ്ടായതിനു പിന്നാലെ 60 കുട്ടികൾ ഇവിടെനിന്നും രക്ഷപെട്ടു.