07:25 am 24/5/2017
ചിക്കാഗോ കെ സി വൈ എല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്വലതുടക്കം ചിക്കാഗോ: ക്‌നാനായ കത്തോലിക്ക സൊസൈറ്റിയുടെ പോഷക സംഘടനയായ കെ സി വൈ എല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഔപചാരികമായ തുടക്കം കുറിച്ചു. മെയ് 21 ഞായറാഴ്ച സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഫോ : പള്ളി അങ്കണത്തില്‍ കെ സി വൈ എല്‍ മുന്‍ അതിരൂപത ചാപ്ലയിന്‍ – കെ സി എസ് സ്പിരിചൂല്‍ ഡയറക്ടര്‍ – ഫാ എബ്രഹാം മുത്തോലത്ത് തിരി തെളിച്ചു ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
ക്‌നാനായ യുവജനകളുടെ കൈകളിലാണ് ക്‌നാനായ സമുദായം എന്നും ഭദ്രമായി മുന്നോട്ട് പോയിട്ടുള്ളത് എന്നത് ശ്രേധേയമാണ് എന്ന് ഫാ മുത്തോലത്ത് ഓര്‍മ്മപ്പെടുത്തി. കെ സി വൈ എല്‍ പ്രെസിഡന്റ് അലക്‌സ് മുത്തോല്ത്തിന്റെ നേതൃത്വത്തില്‍ കൂടിയ സമ്മേളനത്തില്‍ ക്‌നാനായ യുവജനം സ്വപ്നങ്ങള്‍ കാണുന്നവരായിരിക്കണം – പ്രകാശം പരത്തുന്നവരായിരിക്കണം എന്ന് കെ സി എസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍ ആശംസിച്ചു. സാജു കണ്ണമ്പള്ളി, ഷിബു മുളയാനിക്കുന്നേല്‍, കെ സി വൈ എല്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

