08:52 pm 6/1/2017
– ജോണിക്കുട്ടി പിള്ളവീട്ടില്‍

ചിക്കാഗോ : സെന്‍റ്റ് മേരീസ് ക്‌നാനായ കത്തോലിക്ക് ഇടവകയില്‍ യുവജന വര്‍ഷം ഉത്ഘാടനം ചെയ്തു . നോര്‍ത്ത് അമേരിക്കയിലെ സിറോ മലബാര്‍ സഭ 2017 യുവജന വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണിത്. ജനുവരി ഒന്നാം തിയതി വി.കുര്‍ബാനയ്ക്കു ശേഷം ഇടവകയിലെ യുവജനങ്ങള്‍ യുവജനവര്‍ഷ സമര്‍പ്പണം നടത്തിയതിനുശേഷം വികാരി ബഹു. തോമസ് മുളവനാല്‍ നൂറോളം യുവജനങ്ങളോടൊപ്പമാണ് യുവജന വര്‍ഷത്തിന് തിരിതെളിച്ചത്.
“നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കണം ” എന്ന ക്രിസ്തു വചനത്തെ ആസ്പതമാക്കിയുള്ള യുവജന വര്‍ഷം പരസ്പരം കണ്ടെത്തുന്നതിനും സൗഹൃതത്തിലേക്ക് കടന്നുവരാനും കുടുംബവും ഇടവകയുമായുള്ള ബന്ധം ആഴപ്പെടുത്തി സഭയിലും സമൂഹത്തിലും ക്രിസ്തു സാക്ഷികളാകാനുള്ള ത്രിവിധ തലങ്ങളിലാണ് യുവജന വര്‍ഷം വിഭാവനം ചെയുന്നത്.
വി.ബലിക്കുശേഷം യുവജനങ്ങള്‍ ഒരുമിച്ച് കൂടി ഈ വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ ചര്‍ച്ച ചെയ്ത് വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തു . യുവജന ട്രസ്റ്റി ടോണി കിഴക്കേക്കുറ്റ് , പാരിഷ് കൗണ്‍സില്‍ യുവജന പ്രതിനിധി ഷോണ്‍ തെക്കേപറമ്പില്‍, ഇടവകയിലെ യുവജന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്ന പോള്‍സണ്‍ കുളങ്ങര , സാബു നാടുവിട്ടില്‍ , സി. ജൊവാന്‍ ടഢങ , കൈക്കാരന്മാരായ ബിനോയ് പൂത്തറയില്‍ , സ്റ്റീഫന്‍ ചൊള്ളമ്പേല്‍ , മനോജ് വഞ്ചിയില്‍ , റ്റിറ്റോ കണ്ടാരപ്പള്ളില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
