01:29 pm 1/1/2016
കണ്ണൂര്‍: പാനൂരിനടുത്ത് ചെണ്ടയാട് മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാനൂര്‍ വരപ്ര അശ്വന്ത്(24), അതുല്‍(24), രഞ്ജിത്ത്(28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നവവൽസരാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വെട്ടേറ്റത്. ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നും. യാതൊരു പ്രകോപനവുമില്ലാതെയാണ് യുവാക്കൾക്ക് നേരെ അക്രമമുണ്ടായതെന്നും സി.പി.എം നേതൃത്വം ആരോപിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.