04.03 PM 03/12/2016
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്. കോൺഗ്രസ് അപ്രസക്തമാകുന്നതിന്റെ ജാള്യത മറക്കാനാണ് ചെന്നിത്തല ഇപ്പോൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഐസക് കുറ്റപ്പെടുത്തി. ബിജെപിയുടെ ബി ടീമായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, നോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനമായിരുന്നു രമേശ് ചെന്നിത്തല ഉന്നയിച്ചത്. നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല ധനമന്ത്രി തോമസ് ഐസക്ക് റോഡ് ഷോ നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും പരിഹസിച്ചിരുന്നു.