05:09 pm 08/12/2016
ചെന്നൈ: ചെന്നൈയിൽ വ്യാപക ആദായ നികുതി റെയ്ഡ്. നഗരത്തിലെ എട്ടു കേന്ദ്രങ്ങളിൽ നടന്ന ആദായനികുതി റെയ്ഡിൽ 90 കോടി രൂപയും 100 കിലോ സ്വർണവും പിടിച്ചെടുത്തു. തിരുപ്പതി ദേവസ്ഥാനം ബോർഡ് അംഗം ശേഖർ റെഡ്ഢി, സുഹൃത്ത് ശ്രീനിവാസ റെഡ്ഢി ഇവരുടെ അക്കൗണ്ടൻറ് പ്രേം എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. പിടിച്ചെടുത്തവയിൽ 70 കോടി പുതിയ നോട്ടുകളാണ്. കൂടുതൽ പരിശോധന നടന്നുവരികയാണ്.