07:31 am 10/6/2017
ചെറി റിട്ടയര്‍മെന്റ് ഹോംസ് ദി പാരഡൈസ് എന്ന ഒരു സ്വാശ്രയ വയോധിക പാര്‍പ്പിട സമുച്ചയം എറണാകുളം ജില്ലയിലെ എഴക്കരനാടില്‍ ( മണീട് പഞ്ചായത്ത് ) ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിന് ഉത്ഘാടനം ചെയ്യപ്പെട്ടു . വെട്ടിത്തറ വി. മര്‍ത്ത മറിയം പള്ളി വികാരി ഫാ. ഫിലിപ്പ് വര്ഗീസ് കൂദാശയും പിറവം ങഘഅ അഡ്വ. അനൂപ് ജേക്കബ് ഉത്ഘാടനവും നിര്‍വഹിച്ചു . 19 കുടുംബങ്ങള്‍ക്കും 7 സിംഗ്ള്‍സിനും 3 ഗസ്റ്റുകള്‍ക്കും ഉള്ള സ്വതന്ത്ര ഡ്വെല്ലിങ് യൂണിറ്റുകളാണ് ഇതിലുള്ളതെന്നു ഇതിന്റെ പ്രൊമോട്ടറായ റിട്ടയേര്‍ഡ് സ്ക്വാഡ്രണ്‍ ലീഡര്‍ പി .പി .ചെറിയാന്‍ അറിയിച്ചു. ഇവിടെ താമസിക്കുന്നവരുടെ ശാരീരികവും മാനസികവുമായ വ്യായാമത്തിനും ഉല്ലാസത്തിനുമുള്ള സൗകര്യങ്ങള്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട് . ജോഗിങ് ട്രാക്ക് , ബാഡ്മിന്റണ്‍ കോര്‍ട്ട്, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പാചക സംവിധാനം , ബയോ ഗ്യാസ് പ്ലാന്റ്, മഴവെള്ള കൊയ്തത് മുതലായവ ഇവിടത്തെ പ്രത്യേകതകളാണ് . 60 കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മ്മാര്‍ക്കാണ് ഇതില്‍ പ്രവേശനം നല്‍കപ്പെടുന്നത്. ഡ്വെല്ലിങ് യൂണിറ്റുകള്‍ ലൈഫ് മെമ്പര്‍ഷിപ്പായിട്ടാണ് നല്‍കപ്പെടുന്നത്. തികച്ചും ഗ്രാമീണ അന്തരീക്ഷത്തില്‍ ഫല പുഷ്പ വ്രക്ഷങ്ങളാല്‍ അലംകൃതമായ ചുറ്റുപാടിലാണ് ഈ പാര്‍പ്പിട സമുച്ചയം സജ്ജമാക്കിയിട്ടുള്ളത് .
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക :
1 .Inaugural Function : https://youtu.be/eu3YUtXmX00
2 Mission & Vision : https://youtu.be/dj_AT1yl4Ow
Contacts : cherianpullamkottu@gmail.com / 919447116854