ചെ​റു​വി​മാ​നം പോ​ർ​ച്ചു​ഗ​ലി​ൽ ത​ക​ർ​ന്നു​വീ​ണ് യാ​ത്ര​ക്കാ​ർ മ​രി​ച്ചു.

08:47 am 18/4/2017

ലി​സ്ബ​ണ്‍: സ്വി​സ് നി​ർ​മി​ത ചെ​റു​വി​മാ​നം പോ​ർ​ച്ചു​ഗ​ലി​ൽ ത​ക​ർ​ന്നു​വീ​ണ് യാ​ത്ര​ക്കാ​ർ മ​രി​ച്ചു. ലി​സ്ബ​ണ്‍ പ്രാ​ന്ത​ത്തി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് വെ​യ​ർ​ഹൗ​സി​നു മു​ക​ളി​ലേ​ക്കാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​രും മ​രി​ച്ചു. പൈ​ല​റ്റും മൂ​ന്നു യാ​ത്ര​ക്കാ​രും വെ​യ​ർ​ഹൗ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നു​മാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റു. ത​ക​ർ​ന്നു​വീ​ണ​യു​ട​ൻ വി​മാ​നം പൂ​ർ​ണ​മാ​യി അ​ഗ്നി​ക്കി​ര​യാ​യി.