ബെയ്ജിംഗ്: ചൈനയിലെ യാംഗ്ബി കൗണ്ടിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. പ്യൂപിംഗ് ഗ്രാമത്തിലെ ചില വീടുകൾ തകർന്നതായി റിപ്പോർട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തകർ എത്തിച്ചേർന്നതായും അധികൃതർ അറിയിച്ചു.

