12:38 pm 25/3/2017
ബെയ്ജിംഗ്: ചൈനയിലെ രണ്ടു സ്വർണ ഖനികളിലായുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. ഹെനൻ പ്രവിശ്യയിലെ ഖനികളിലാണ് അപകടമുണ്ടായത്. ഖനികളിൽ നിന്ന് പുക ക്രമാതീതമായി ഉയർന്നതാണ് അപകടകാരണമെന്നാണ് നിഗമനം.
ലിംഗ്ബാംവോ നഗരത്തിലുള്ള നാഷണൽ ഗോൾഡ് ഗ്രൂപ്പിന്റെ ഖനിയിലാണ് അദ്യം അപകടം നടന്നത്. ഈ സമയം 12 തൊഴിലാളികളും ആറ് മാനേജ്മെന്റ് സ്റ്റാഫുമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരിൽ ഏഴു പേർ മരിച്ചു. ബാക്കിയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൊട്ടടുത്തു തന്നെയുള്ള ഖനിയിൽ ആറു പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്നു പേർ മരിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.