ചൈനയിലെ ലിയോനിംഗ് പ്രവിശ്യലുള്ള ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു.

8:56 am 22/2/2017

download (4)

ബെയ്ജിംഗ്: വടക്കുകിഴക്കൻ ചൈനയിലെ ലിയോനിംഗ് പ്രവിശ്യലുള്ള ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 21 പേർക്ക് പരിക്കേറ്റു. ജീവനക്കാർ ജോലിയിലേർപ്പെട്ടുകൊണ്ടിരുന്ന സമയത്താണ് സ്ഫോടനമുണ്ടായത്. ചൈന നാഷണൽ റേഡിയോയാണ് വിവരം പുറത്തുവിട്ടത്.

സ്ഫോടനത്തിനു ശേഷം നടത്തിയ അടിയന്തര രക്ഷാ പ്രവർത്തനത്തിലൂടെയാണ് ഫാക്ടറിയുടെ ഉള്ളിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് അധികൃതർ അറിയിച്ചു.