07:49 am 26/3/2017
ഗ്വാൻഷു: തെക്കൻ ചൈനയിലെ ഗ്വാൻഡോംഗ് പ്രവശ്യയിൽ പവർ പ്ലാന്റിലെ പ്ലാറ്റ്ഫോം തകർന്ന് ഒന്പതു പേർ മരിച്ചു. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഗ്വാൻഷുവിലെ തെർമൽ പവർ പ്ലാന്റ് ഏഴിലാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

