08:16 pm 24/12/2016
മുംബൈ: വൻ തുക ചെലവഴിച്ച് അറബിക്കടലിൽ സ്ഥാപിക്കുന്ന ഛത്രപതി ശിവജി സ്മാരകത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിപൂജ നടത്തി. മുംബൈ മറൈൻ ഡ്രൈവിൽ നിന്ന് ഒന്നരകിലോമറ്റീര്‍ അകലെ അറബിക്കടലിലാണ് 3600 കോടി ചെലവിട്ട് സ്മാരകം നിര്‍മ്മിക്കുന്നത്. 15 ഹെക്ടർ സ്ഥലം ദ്വീപാക്കി മാറ്റിയാണ് 210 മീറ്റർ ഉയരമുള്ള ശിവജി പ്രതിമ സ്ഥാപിക്കുക. 2019 ൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
സ്മാരകം സ്മാരകം സ്ഥാപിക്കുന്ന ഭാഗത്തേക്ക് ഹോവര്‍ക്രാഫ്റ്റില്‍ എത്തിയ മോദി ജലപൂജയും നടത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ശിവസേനാ നേതാവ് ഉദ്ദയ് താക്കറെ, ഗവർണർ വിദ്യാസാഗർ റാവു എന്നിവരും ചടങ്ങിൽ പെങ്കടുത്തു.
പോരാട്ടങ്ങൾക്കിടയിലും സദ്ഭരണത്തിനായി വഴികാട്ടിയ മഹത് വ്യക്തിയാണ് ഛത്രപതി ശിവജിയെന്ന് മോദി പറഞ്ഞു. ശിവജിയുടെ ധൈര്യത്തെയും പോരാട്ട വീര്യത്തെ കുറിച്ചു നമുക്കറിയാം. എന്നാൽ അദ്ദേഹത്തിൽ നിന്നും മറ്റ് പല കാര്യങ്ങളും നമ്മൾ മനസിലാക്കേണ്ടതുണ്ട്. സ്മാരകത്തിനുവേണ്ടി ജലപൂജയിൽ പെങ്കടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
ഏതാനും മാസങ്ങൾക്ക് ശേഷം നടക്കാനിരിക്കുന്ന ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെ വിജയം പ്രതീക്ഷിച്ചുകൊണ്ടാണ് സ്മാരക ശിലാസ്ഥാപനത്തിന് മോദി നേരിെട്ടത്തിയിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ സ്മാരകം മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും വലിയ സ്മാരകമാണ് നിര്‍മ്മിക്കുന്നതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. ഇങ്ങനെയൊരു സ്മാരകത്തിന്റെ നിര്‍മാണം സാധ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി പറഞ്ഞു.
അതേസമയം, മഹാരാഷ് ട്ര സര്‍ക്കാര്‍ വന്‍ തുക ചെലവിച്ച് പ്രതിമ സ്ഥാപിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തീരത്തിനടുത്ത് സ്മാരകം ഉയർത്തിയാൽ അത് മത്സ്യ ബന്ധന തൊഴിലിനെ ബാധിക്കുമെന്നും മത്സ്യെതാഴിലാളികൾ ആരോപിച്ചു.