ടോക്കിയോ: ജപ്പാനിൽ സുരക്ഷാ ഹെലികോപ്റ്റർ തകർന്നുവീണ് മരണം ഒൻപതായ് . ഒന്പതു യാത്രക്കാരുമായി പരിശീലന പറക്കൽ നടത്തുന്നതിനിടെ ഹെലികോപ്റ്റർ മധ്യ ജപ്പാനിലെ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകൾക്കിടയിലാണ് തകർന്നുവീണത്.
സംഭവസ്ഥലത്തുനിന്ന് രണ്ടു പേരെ അബോധാവസ്ഥയിൽ കണ്ടുകിട്ടി. നാലുപേരെ കാണാതായിട്ടുണ്ട്. ടോക്കിയോയിൽനിന്നും 250 കിലോമീറ്റർ വടക്കു പടിഞ്ഞാറു മാറിയുള്ള ഹാച്ചിബസി മലനിരയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടകാരണം വ്യക്തമായിട്ടില്ല.
–