ശ്രീനഗർ: ജമ്മുകാഷ്മീർ അതിർത്തിയിൽ വെടിനിർത്തൽ കാർ ലംഘിച്ച് പാക് സൈന്യത്തിന്റെ പ്രകോപനം. ഞായറാഴ്ച പുലർച്ചെ രജൗരിയിലും പൂഞ്ചിലും പാക്കിസ്ഥാൻ ഷെല്ലിംഗും വെടിവയ്പും നടത്തി. രജൗരിയിലെ ബിംബർ ഗാലി സെക്ടറിലും പൂഞ്ചിലെ ബലാകോട്ടിലുമാണ് വെടിവയ്പുണ്ടായത്.
രജൗരിയിൽ പുലർച്ചെ നാലിന് ആരംഭിച്ച വെടിവയ്പ് ആറിനാണ് അവസാനിച്ചത്. പൂഞ്ചിൽ ആറിന് ആരംഭിച്ച ആക്രമണം മുക്കാൽ മണിക്കൂർ നീണ്ടുനിന്നു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. സംഭവത്തിൽ ഇരുപക്ഷത്തും ആളപായമോ പരിക്കോ ഉള്ളതായി റിപ്പോർട്ടില്ല.

