11.17 AM 24/01/2017
ജമ്മു: ജമ്മു കാഷ്മീരിൽ ഭീകരരുടെ ഒളിസങ്കേതം തകർത്തു. കിഷ്ത്വർ ജില്ലയിലെ ഛാത്രു പ്രദേശത്ത് സൈന്യവും പോലീസും സംയുക്തമായി നടത്തിയ നടപടിയിലാണ് സങ്കേതം തകർത്തതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പ്രദേശത്ത് പരിശോധന നടത്തിയത്. എകെ 47 തോക്ക്, പിസ്റ്റൾ, മാഗസിനുകൾ, ഗ്രനേഡ് ലോഞ്ചർ, ഗ്രനേഡുകൾ, റേഡിയോ സെറ്റുകൾ, തിരകൾ എന്നിവ പരിശോധനയിൽ പിടിച്ചെടുത്തു.
റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് ജമ്മു കാഷ്മീരിൽ കടുത്ത ജാഗ്രതയാണ് സൈന്യം പുലർത്തുന്നത്.