10:04 am 08/12/2016

ചെന്നൈ: മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ആശുപത്രിവാസവും പിന്നീടുള്ള നിര്യാണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലാകെ 77 പേർ മരിച്ചതായി എ.ഐ.ഡി.എം.കെ. നേതാവിന്‍റെ വേർപാടിലുണ്ടായ നടുക്കവും വിഷാദവുമാണ് പ്രവർത്തകരുടെ മരണത്തിന് വഴിവെച്ചതെന്ന് അണ്ണാ ഡി.എം.കെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
മരണപ്പെട്ടവരുടെ ആശ്രിതർക്ക് പാർട്ടി മൂന്നു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ ആത്മഹൂതിക്ക് ശ്രമിച്ച പ്രവർത്തകനും വിരൽ ഛേദിച്ച പ്രവർത്തകനും 50,000 രൂപ വീതവും പാർട്ടി സഹായം നൽകും. കൂടാതെ ആത്മഹൂതിക്ക് ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന കടലൂർ പുതുക്കൂരപ്പേട്ട സ്വദേശിയുടെയും വിരൽ ഛേദിച്ച തിരുപ്പൂർ ഉഗയന്നൂർ സ്വദേശിയുടെയും ചികിത്സാ ചെലവ് അണ്ണാ ഡി.എം.കെ വഹിക്കും.
ജയലളിതയുടെ നിര്യാണത്തെ തുടർന്ന് 30 പേർ ആത്മഹൂതിക്ക് ശ്രമിച്ചതായി സെൻട്രൽ വിജിലൻസിന്‍റെ റിപ്പോർട്ട്. പ്രവർത്തകരുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തിയ അണ്ണാ ഡി.എം.കെ അവരുടെ പേരുകൾ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി പുറത്തുവിട്ടു.
