ജയലളിതയോടുള്ള ആദര സൂചകമായി രാജ്യത്ത് ഒരു ദിവസത്തെ ദുഃഖാചരണം

09:07 AM 06/12/2016
j-jayalalitha-is-dead-confirmed
തിരുവനന്തപുരം: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദര സൂചകമായി കേന്ദ്ര, സംസ്​ഥാനത്തെ സർക്കാറുകൾ ദുഃഖാചരണം പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ ഒരു ദിവസത്തെയും തമിഴ്നാട് സർക്കാർ ഏഴു ദിവസത്തെയും ദുഃഖാചരണം പ്രഖ്യാപിച്ചത്.

കേരള സർക്കാർ ഇന്ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്കും അവധിയായിരിക്കും.