ജല്ലിക്കട്ട് പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി .

02:11 pm 27/1/2017

images
ചെന്നൈ: ജല്ലിക്കട്ട് പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം രംഗത്തെത്തി. ജല്ലിക്കട്ട് പ്രക്ഷോഭത്തില്‍ സാമൂഹ്യവിരുദ്ധശക്തികള്‍ നുഴഞ്ഞുകയറിയിരുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം നിയമസഭയില്‍ പറഞ്ഞു.
ഒസാമ ബിന്‍ലാദന്റെ ചിത്രമുള്ള പ്ലക്കാര്‍ഡുകളുമായി സമരത്തിന് ചിലരെത്തി. വിദ്യാര്‍ഥികളുമായി പൊലീസ് ചര്‍ച്ച നടത്തിയിട്ടും സമരം അവസാനിപ്പിയ്ക്കാതിരുന്നതിനെത്തുടര്‍ന്നാണ് നടപടിയെടുത്തതെന്നും ഒ പനീര്‍ശെല്‍വം വ്യക്തമാക്കി.
പനീര്‍ശെല്‍വത്തിന്റെ പ്രസ്താവന വിദ്യാര്‍ഥികളെ അപമാനിയ്ക്കുന്നതാണെന്നും ഇത് പിന്‍വലിയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഡിഎംകെ നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.