10:05 am 4/3/2017

കൊല്ലം: നാസിക്കിലെ ദേവ്‌ലാലിയിലെ കരസേന ക്യാമ്പിൽ മരിച്ച മലയാളി ജവാൻ റോയി മാത്യു (33) വിന്‍റെ മൃതദേഹം റീ പോസ്റ്റുമോർട്ടം നടത്താതെ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാകാതെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കാൻ അനുവദിക്കില്ലെന്നും ബന്ധുക്കൾ അറിയിച്ചു. 
നേരത്തെ, മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്നാവശ്യപ്പെട്ട് ഭാര്യ ഫിനി മാത്യു ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. മഹാരാഷ്ട്രയിലെ നാസിക്കിൽ ദേവ്‌ലാലിയിലെ സൈനിക ക്യാമ്പിനു സമീപത്ത് മൃതദേഹം കണ്ടെത്തിയെന്നാണ് വ്യാഴാഴ്ച രാവിലെ എട്ടിനു ബന്ധുക്കൾക്കു വിവരം ലഭിച്ചത്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കം തോന്നിക്കുമെന്നാണു വിവരം.
