01:30 PM 19/8/2016

ചണ്ഡിഗഡ്: ജാട്ട് പ്രക്ഷോഭത്തിനിടെ ഉണ്ടായ അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചു. റോത്തക്കിലുണ്ടായ അക്രമങ്ങളും സംസ്ഥാന ധനമന്ത്രി ചാപ്ത് അഭിമന്യുവിന്റെ വീടിനു നേരെയുണ്ടായ ആക്രമണവും ഉള്‍പ്പെടെയുള്ളവയുടെ അന്വേഷണം സിബിഐ നടത്തും.
ജാട്ട് പ്രക്ഷോഭം ഏറ്റവും അക്രമാസക്തമായത് റോത്തക്കിലാണ്. സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായം ആരംഭിച്ച സമരം അക്രമാസക്തമായതോടെ റോത്തക്കില്‍മാത്രം 30 ജീവന് അപഹരിക്കപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് പ്രക്ഷോഭത്തിലുണ്ടായത്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കപ്പെട്ടിരുന്നു.
