ജാതിപ്പേര് വിളിച്ച് അധിക്ഷേപം; സിപിഐ നേതാവിന് സസ്പെൻഷൻ

08:33 am 19/2/2017
download (2)

പത്തനംതിട്ട: അടൂർ എം എല്‍ എ ചിറ്റയം ഗോപകുമാറിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി മനോജ് ചരളേലിന് സസ്പെൻഷൻ. പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒരു വർഷത്തേക്കാണ് മനോജിനെ സസ്പെന്‍റ് ചെയ്തത്. സിപിഐ പത്തനം തിട്ട ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.
കഴിഞ്ഞ ദിവസമാണ് മനോജ് ചരളേലിന്‍റെയും പ്രതിശുവധുവിന്‍റെയും ഫോൺ സംഭാഷണം സമൂഹമാദ്യമങ്ങളില്‍ വൈറലായത്. സ്വന്തം പാർട്ടിക്കാരനായ അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനെ ജാതിപ്പേര് വിളിച്ച് അധിക്ഷിപിക്കുന്ന തരത്തിലായിരുന്നു ഫോൺ സംഭാഷണം. സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ പാർട്ടി വിഷയത്തിൽ ഇടപെട്ടു. മനോജിനോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. തുടർന്നാണ് ഇന്ന് ജില്ലാ കമ്മിറ്റി യോഗം വിഷയം പരിഗണിച്ചത്.
പാർട്ടി ജില്ലാ അസിസ്റ്റൻറ് സെക്രട്ടി സ്ഥാനം മനോജിന് നഷ്ടമാകും. സംഭവം പാർട്ടി സംസ്ഥാന സെൻറിനെ അറിയിക്കാനും തീരുമാനമായിട്ടുണ്ട്. മനോജിനെ ആജീവനാന്തം പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല.