08:01 am 27/12/2016
ന്യൂയോർക്ക്: ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ ഇന്ന് പേൾ ഹാർബർ സന്ദർശിക്കും. അമേരിക്കൻ പ്രസിഡൻറ് ഒബാമയോടൊത്താവും അബെ പേൾഹാർബർ സന്ദർശിക്കുക.പേൾ ഹാർബർ സന്ദർശിക്കുന്ന ആദ്യ ജപ്പാൻ പ്രധാനമന്ത്രിയാണ് ആബെ. പേൾ ഹാർബർ ആക്രമണത്തിെൻറ 75ാം വാർഷികത്തോടനുബന്ധിച്ചാണ് സന്ദർശനം.
നേരത്തെ അമേരിക്കൻ പ്രസിഡൻറ് ബറാക്ക് ഒബാമ ഹിരോഷിമ സന്ദർശിച്ചിരുന്നു. 1941ൽ രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് ജപ്പാൻ പേൾ ഹാർബർ ആക്രമിക്കുകയും ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ജപ്പാൻ ഇനി ഒരിക്കലും ഇത്തരത്തിലുള്ള യുദ്ധം ആവർത്തിക്കില്ലെന്നും യു.എസുമായുള്ള െഎക്യമാണ് ലക്ഷ്യമെന്നും അബെ പ്രസ്താവനയിൽ അറിയിച്ചു.