ജാർഖണ്ഡിൽ അഞ്ചുവയസുകാരിയെ പീഡിപ്പിചയാളെ ജനക്കൂട്ടം തല്ലിക്കൊന്നു.

09:11 am 23/4/2017

റാഞ്ചി: ജാർഖണ്ഡിലെ സുഖ്സരി ഗ്രാമത്തിലാണ് സംഭവം. 25 വയസുകരാനായ ജവഹർ ലോഹർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ പെൺകുട്ടിയ തട്ടിക്കൊണ്ടുപോയി ഒന്നിലേറെ തവണ പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരങ്ങൾ. ഇതിനു ശേഷം രക്ഷപ്പെടാതിരിക്കാൻ പെൺകുട്ടിയുടെ കഴുത്തുവരെ മണ്ണിട്ടുമൂടി.

അയൽവാസികളും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിലാണ് പെൺകുട്ടിയെ കണ്ടെടുത്തത്. ഇതിനു പിന്നാലെയാണ് ജനക്കൂട്ടം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.