ജിഷ്ണുവിന്റെ മരണം: ഒത്തു തീർപ്പിനായി കാനം രാജേന്ദ്രൻ.

01:37 Pm 9/4/2017

തിരുവന്തപുരം: ജിഷ്ണുവിെൻറ മരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ ഒത്തുതീർപ്പ് ശ്രമവുമായി സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ജിഷ്ണുവിെൻറ അമ്മ മഹിജയെ കാനം സന്ദർശിച്ചു. മഹിജയുമായി സംസാരിച്ച ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കാനം വിഷയം ചർച്ച ചെയ്തു.

മഹിജക്കെതിരായ പൊലീസ് നടപടി അനാവശ്യമായിരുന്നവെന്നും കാനം പറഞ്ഞു. പൊലീസ് റിപ്പോർട്ട് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. എല്ലാ പൊലീസ് അന്വേഷണ റിപ്പോർട്ടുകളും സ്വയം ന്യായീകരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് മാത്രമാണ് ഇതിൽ നിന്നും വ്യത്യസ്തമെന്നും കാനം കൂട്ടിച്ചേർത്തു.