08:23 am 20/1/2017

തൃശൂർ: പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളജ് വിദ്യാർഥി ജിഷ്ണു പ്രേണായിയുടെ ശരീരത്തിലുള്ള മുറിവ് മരണത്തിന് മുമ്പുണ്ടായതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ജിഷ്ണുവിെൻറത് തൂങ്ങി മരണം തന്നെയാണെന്നും പോസ്റ്റ് മോർട്ടം നടത്തിയത് മെഡിക്കൽ പീജി വിദ്യാർഥിയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
മുഖത്ത് മൂന്ന് മുറിവുകളും മൂക്കിെൻറ പാലത്തിൽ ഒരു മുറിവുമാണ് കണ്ടെത്തിയിരിക്കുന്നത്. പിജി വിദ്യാർഥിയായ ഡോ. ജെറി ജോസഫാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ജിഷ്ണുവിന് മർദനമേറ്റെന്ന് ബന്ധുക്കൾ ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
