02:01 pm 15/2/2017

കൊച്ചി: പാന്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം വേഗത്തിലാക്കാൻ സർക്കാർ ഇടപെടണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. ജിഷ്ണുവിന്‍റെ വീട് സന്ദർശിക്കുമെന്നും ജിഷ്ണുവിന്‍റെ അച്ഛനമ്മമാർക്ക് പറയാനുള്ളത് കേൾക്കട്ടെയെന്നും വിഎസ് പറഞ്ഞു.
മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തെ ന്യായീകരിക്കുന്നില്ലെന്നും വി.എസ് പറഞ്ഞു. എന്നാൽ വിദ്യാർഥികൾ അങ്ങനെ ചെയ്തത് എന്തിനെന്നു പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
