ജിഷ്ണു പ്രണോയി കേസിലെ നിർണായക തെളിവായ രക്തസാന്പിളുകളിൽനിന്നു ഡിഎൻഎ വേർതിരിക്കാൻ സാധിക്കുന്നില്ലെന്നു ഫോറൻസ് വിഭാഗം

11:08 am 13/5/2017


തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസിലെ നിർണായക തെളിവായ രക്തസാന്പിളുകളിൽനിന്നു ഡിഎൻഎ വേർതിരിക്കാൻ സാധിക്കുന്നില്ലെന്നു ഫോറൻസ് വിഭാഗം അറിയിച്ചു. രക്തസാന്പിളുകളുടെ കാലപഴക്കവും ആവശ്യത്തിന് അളവിൽ രക്തസാന്പിളുകൾ ലഭിക്കാതിരുന്നതുമാണ് ഡിഎൻഎ വേർതിരിക്കാൻ സാധിക്കത്തത്. കോളജിൽനിന്നു ഒന്നര മാസത്തിനുശേഷമാണ് പോലീസ് രക്തസാന്പിളുകൾ ശേഖരിച്ചത്.

പാന്പാടി നെഹ്റു എൻജിനിയറിംഗ് കോളജിൽ ജിഷ്ണുവിന് മർദനമേറ്റന്ന് പറയുന്ന പിആർഒയുടെ മുറിയിൽനിന്നും ഹോസ്റ്റൽ മുറിയിൽനിന്നും ശേഖരിച്ച രക്തസാന്പിളുകളാണ് ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഇതിൽനിന്നും ഡിഎൻഎ സാന്പിളുകൾ വേർതിരിച്ചെടുക്കാനാവില്ലെന്നാണ് തിരുവനന്തപുരം ഫോറൻസിക് ലാബ് അധികൃതർ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.