ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന്

8:59 am 18/2/2017
download (8)
ഉദയ്‌പുര്‍: ജിഎസ്‌ടി കൗണ്‍സിലിന്റെ പത്താം യോഗം ഇന്ന് രാജസ്ഥാനിലെ ഉദയ്‌പുരില്‍ ചേരും. ജിഎസ്‌ടി കരട് ബില്ലിന് അംഗീകാരം നല്‍കുകയാണ് പ്രധാന അജണ്ട. അന്തര്‍ സംസ്ഥാന ചരക്ക് സേവനനികുതി ബില്‍, കേന്ദ്ര ചരക്ക് സേവനനികുതി ബില്‍ എന്നിവയുടെ കരട് ബില്ലുകള്‍ക്ക് യോഗം അംഗീകാരം നല്‍കും. അടുത്തമാസം ഒമ്പതിന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംപകുതിയില്‍ ബില്ല് പാസാക്കിയെടുക്കുകയാണ് ലക്ഷ്യം. സംസ്ഥാനവും കേന്ദ്രവും തമ്മിലുണ്ടായിരുന്ന പ്രധാന തര്‍ക്ക വിഷയങ്ങള്‍ പരിഹരിച്ചിരുന്നു. ഒന്നരക്കോടി രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള 90 ശതമാനം നികുതിദായകരില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് നികുതി പിരിക്കാനും, 12 നോട്ടിക്കല്‍ മൈലിനകത്തുള്ള സമുദ്രാതിര്‍ത്തിയില്‍ നികുതി പിരിക്കാനുള്ള അധികാരം സംസ്ഥാനങ്ങളില്‍ നിലനിര്‍ത്താനും മുന്‍ കൗണ്‍സില്‍ യോഗത്തില്‍ ധാരണയായിരുന്നു. ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.