03:50 pm 3/2/2017
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തൽസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തണമെന്ന് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ്.ജേക്കബ് തോമസ് തുറമുഖ ഡയ്റക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ 15 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശിപാർശ ചെയ്തത്.
സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജേക്കബ് തോമസിനെ തൽക്കാലം മാറ്റിനിർത്തണമെന്നും ചീഫ് സെക്രട്ടറി ശിപാർശ ചെയ്തു.