ജ​റു​സ​ലേ​മി​ൽ ബ്രി​ട്ടീ​ഷ് യു​വ​തി​യെ‌ ട്രെ​യി​നി​ൽ പ​ല​സ്തീ​ൻ​കാ​ര​ൻ കു​ത്തി​ക്കൊ​ന്നു.

08:00 am 15/4/2017


ജ​റു​സ​ലേം: ബെ​ർ​മിം​ഗ്ഹാം സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​നി ഹ​ന്നാ ബ്ലാ​ഡ​ൺ (21)ആ​ണ് മ​രി​ച്ച​ത്. ടെ​സ്ഹാ​ൽ സ്ക്വ​യ​റി​ൽ ട്രാ​മി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് ഹ​ന്ന​യ്ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഹ​ന്ന​യു​ടെ നെ​ഞ്ചി​ൽ അ​ക്ര​മി നി​ര​വ​ധി ത​വ​ണ കു​ത്തി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 57 വ​യ​സു​ള്ള പ​ല​സ്തീ​ൻ​കാ​ര​ൻ പി​ടി​യി​ലാ​യി. ആ​ക്ര​മ​ണ​ത്തി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.