03:45 pm 24/2/2017
ജലന്ധർ: പഞ്ചാബിലെ ജലന്ധറിൽ മൂന്നു സ്ത്രീകളെ അജ്ഞാതൻ വെടിവച്ചുകൊന്നു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ജലന്ധർ സ്വദേശിയായ വ്യാപാരിയുടെ ഭാര്യയും മരുമകളും ഇവരുടെ സുഹൃത്തുമാണ് കൊല്ലപ്പെട്ടത്. ഡൽജീത് കൗർ, ഇവരുടെ മകന്റെ ഭാര്യ പരംജിത് കൗർ, പരംജിതിന്റെ സുഹൃത്ത് ഖുശ്വിന്ദർ എന്നിവരാണ് മരിച്ചത്.
വീടിനുള്ളിൽവച്ചാണ് ഇവർക്ക് വെടിയേറ്റത്. വീട്ടിൽനിന്ന് വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.