മുംബൈ: ടാറ്റ സൺസ് ഗ്രൂപ്പിന്‍റെ പുതിയ ചെയർമാനായി എൻ. ചന്ദ്രശേഖരനെ നിയമിച്ചു. ടാറ്റ സൺസ് ആസ്‌ഥാനമായ ബോംബെ ഹൗസിൽ നടന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. ഒക്ടോബറില്‍ സൈറസ് മിസ്ട്രിയെ ടാറ്റ സണ്‍സ് തലപ്പത്തുനിന്ന് പുറത്താക്കിയതിന് തൊട്ടു പിന്നാലെ രത്തന്‍ ടാറ്റ താൽകാലിക ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തിരുന്നു.
ഗ്രൂപ്പ് തലപ്പത്തെത്തുന്ന പാഴ്‌സി വിഭാഗക്കാരനല്ലാത്ത ആദ്യ ചെയര്‍മാനാണ് എന്‍.ചന്ദ്രശേഖരന്‍. 2009ലാണ് ചന്ദ്രശേഖരന്‍ ടി.സി.എസ് തലപ്പത്തെത്തുന്നത്. സൈറസ് മിസ്ട്രിയുടെ പുറത്താക്കലുമായി ബന്ധപ്പെട്ട് നിയമപോരാട്ടങ്ങൾ തുടരുകയാണ്.

