ട്രംപിന്റെ ഉദ്യോഗസ്ഥരുമായി ഇന്ത്യയിലെ ഐ.ടി കമ്പനി മേധാവികൾ കൂടികാഴ്​ച നടത്തും.

12:44 PM 3/2/2017
images (1)

മുംബൈ: ഇന്ത്യയിലെ ഐ.ടി കമ്പനി മേധാവികൾ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപിന്റെ ഉദ്യോഗസ്ഥരുമായി കൂടികാഴ്​ച നടത്തും. എച്ച്​–1ബി വിസയിൽ കർശന നിയന്ത്രണമേർപ്പെടുത്താൻ അമേരിക്ക ഒരുങ്ങുന്നതിനിടെയാണ്​ തീരുമാനം. വിസ നിരോധനം മൂലം 150 ബില്യൺ ഡോളറിന്റെ നഷ്​ടം ഇന്ത്യയിലെ ​ ഐ.ടി വ്യവസായത്തിന്​ ഉണ്ടാകുമെന്നാണ്​ കണക്കാക്കുന്നത്​.

വിസയിൽ കർശന നിയന്ത്രണമേർപ്പെടുത്തുന്ന ബില്ല്​ യു.എസ്​ കോൺഗ്രസിൽ അവതരിപ്പിച്ചിരുന്നു. എച്ച്​–1ബി വിസ ഉപയോഗിച്ച്​ അമേരിക്കയിലെത്തുന്നവർക്കുള്ള മിനിമം ശമ്പളം ഇരട്ടിയാക്കാൻ ബില്ലിൽ ശിപാർശയുണ്ട്​. ഇത്​ നടപ്പിലായാൽ ​ ഐ.ടി കമ്പനികൾക്ക്​ അത്​ വൻ നഷ്​ടമുണ്ടാക്കും. ഇൗ പശ്​ചാത്തലത്തിലാണ്​ വിഷയത്തിൽ ചർച്ച നടത്താൻ ​െഎ.ടി കമ്പനികൾ ഒരുങ്ങുന്നത്​.

എച്ച്​–1ബി വിസയുടെ കാര്യത്തിൽ ഉടൻ തന്നെ തീരുമാനത്തിലെത്തണമെന്ന്​ ഇന്ത്യയിലെ ​സോഫ്​റ്റ്​വെയർ കമ്പനികളുടെ സംഘടനയായ നാസ്​​കോം യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ​ഡോണാൾഡ്​ ട്രംപ്​ അധികാരത്തിലെത്തിയാൽ ഉണ്ടാവുന്ന പ്രതിസന്ധി മുന്നിൽ കണ്ട്​ പല അമേരിക്കൻ കമ്പനികളും ഇന്ത്യൻ ​െഎ.ടി കമ്പനികൾക്ക്​ ഒാർഡറുകൾ നൽകിയിരുന്നില്ല. ഇൻഫോസിസ്​, വിപ്രോ, ടി.സി.എസ്​ പോലുള്ള മുൻ നിര ​െഎ.ടി കമ്പനികളെ ഇത്​ പ്രതിസന്ധിയിലാക്കിയിരുന്നു.