ട്രംപി​ന്റെ നടപടിക്കെതിരെ യു.എസ്​ ഫെഡറൽ കോടതിയിൽ കേസ്​

08:37 am 29/1/2017
images (1)

വാഷിങ്​ടംൺ​: മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരൻമാരെ വിലക്കിയ അമേരിക്കൻ പ്രസിഡൻറ ട്രംപി​ന്റെ നടപടിക്കെതിരെ യു.എസ്​ ഫെഡറൽ കോടതിയിൽ കേസ്​. രണ്ട്​ ഇറാഖി അഭയാർഥികളുടെ അഭിഭാഷകനാണ്​ ഫെഡറൽ കോടതിയിൽ കേസ്​ ഫയൽ ചെയ്​തത്​. ശനിയാഴ്​ച അമേരിക്കയിലെ ​ജോൺ എഫ്​ കെന്നഡി വിമാനത്താവളത്തിൽ ഇവരെ തടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ്​ അഭയാർഥികളെ തടയാനുള്ള ട്രംപിന്റെ ഉത്തരവ്​ ഭരണഘടന വിരുദ്ധമാണെന്ന്​ ആരോപിച്ച്​ അഭിഭാഷകൻ ഫെഡറൽ കോടതിയെ സമീപിച്ചത്​​.

അമേരിക്കയിലെ ഏല്ലാ വിമാനത്താവളങ്ങളിലും അ​ഭയാർഥികളെ തടയുകയാണെന്നാണ്​ റിപ്പോർട്ട്​. എന്നാൽ എത്ര അഭയാർഥികളെയാണ്​ വിവിധ വിമാനത്താവളങ്ങളിൽ തടഞ്ഞിരിക്കുന്നതെന്നുള്ള കൃത്യമായ വിവരങ്ങൾ ഇനിയും പുറത്ത്​ വന്നിട്ടില്ല. അതിനിടെ ബ്രിട്ടീഷ്​ പ്രധാനമന്ത്രി തെരേസ മേയ്​ ​ട്രംപിന്റെ നടപടികൾക്ക്​ പിന്തുണയറിയിച്ച്​ രംഗത്തെത്തി.

ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശിക്കുന്നതിനുള്ള വിലക്കാണ് ഏര്‍പ്പെടുത്തിയത്. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കി. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കി.