ട്രംപ്​ 2005ൽ നികുതിയായി നൽകിയത്​ 38 മില്യൺ ഡോളർ.

10:14am 15/3/2017
download (7)
വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​ 2005ൽ നികുതിയായി നൽകിയത്​ 38 മില്യൺ ഡോളർ. 150 മില്യൺ ഡോളറാണ്​ ട്രംപി​െൻറ വരുമാനം​. മാധ്യമ പ്രവർത്തകയായ റേച്ചൽ മാഡോ ട്രംപി​െൻറ നികുതിയെ കുറിച്ച്​ ത​െൻറ പരിപാടിയിൽ ചർച്ച നടത്തുമെന്ന്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ഇത്​ സംബന്ധിച്ച വിവരങ്ങൾ ചോർന്നത്​.

കഴിഞ്ഞ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ട്രംപി​െൻറ നികുതി വിവരങ്ങൾ വെളിപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രംപ്​ ഇത്​ നിഷേധിച്ചിരുന്നു. പുറത്ത്​ വന്ന റിപ്പോർട്ടുകൾ പ്രകാരം ​ട്രംപും ഭാര്യ മെലാനിയയും 5.3 മില്യൺ ഡോളർ ഫെഡറൽ ആദായ നികുതിയായി നൽകിയിട്ടുണ്ട്​. 31 മില്യൺ ഡോളർ ആൾട്ടറേറ്റീവ്​ നികുതിയായും നൽകിയിട്ടുണ്ട്​.

തെരഞ്ഞെടുപ്പിന്​ മുൻപ്​ നവംബർ മാസത്തിൽ 18 വർഷമായി ട്രംപ്​ നികുതി നൽകുന്നില്ലെന്ന ആരോപണം ന്യൂയോർക്ക്​ ടൈംസ്​ ഉയർത്തിയിരുന്നു. ഹിലരി ട്രംപുമായുള്ള സംവാദത്തിൽ ഇൗ വിഷയം ഉന്നയിക്കുകയും അത്​ ത​െൻറ ബുദ്ധിയുടെ തെളിവാണെന്ന്​ ട്രംപി​െൻറ മറുപടി നൽകുകയും ചെയ്​തിരുന്നു.