ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മാതൃദിനം ആഘോഷിച്ചു

07:22 am 23/5/2017
– സന്തോഷ് പിള്ള


ഡാളസ്: ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍, മാതൃദിനത്തില്‍ സന്നിഹിതരായിരുന്ന എല്ലാ അമ്മമാര്‍ക്കും, കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍ റോസാ പൂക്കള്‍ നല്‍കി ആദരിച്ചു.

“മാതൃ ദേവോ ഭവ”, അമ്മമാരെ കണ്‍കണ്ട ദൈവമായി കണക്കാക്കുന്നതാണ് ഭാരതീയ സംസ്കാരമെന്ന് കെ.എച്ച്.എസ് ട്രസ്റ്റി ചെയര്‍മാന്‍ കേശവന്‍ നായര്‍ അറിയിച്ചു. “”തൊട്ടിയുന്തുന്ന കൈകള്‍ ലോകം നയിക്കും”, “അമ്മയല്ലാതൊരു ദൈവമുണ്ടോ”, എന്നുമുള്ള ഭാഷാ പ്രയോഗങ്ങള്‍, ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിലും, വളര്‍ച്ചയിലും, അമ്മമാര്‍ക്കുള്ള സ്വാധീനം വ്യക്തമാക്കുന്നു.

കുറുമ്പ് കാട്ടുന്ന കുട്ടികളെ ശിക്ഷിക്കുമ്പോള്‍ പോലും പ്രകടമാകുന്ന മാതൃസ്നേഹത്തിന്റെ ആഴം, ” മയില്‍ പീലി കൊണ്ട് യശോദാമ്മ എന്നെ അടിച്ചു”, എന്ന് പരിഭവം പറയുന്ന ഉണ്ണിക്കണ്ണന്റെ വാക്കുകളില്‍ തെളിഞ്ഞു നില്കുന്നു. ഒരു മയില്‍ പീലികൊണ്ടടിച്ചാല്‍ എത്രത്തോളം പരിക്കുപറ്റുമെന്ന് നമ്മള്‍ക്ക് ഊഹിക്കാമല്ലോ.