08:01 am 16/12/2016
ചെന്നൈ: കഫക്കെട്ടിനെതുടര്‍ന്ന് ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെ അല്‍വാര്‍ പേട്ടിലെ കാവേരി ആശുപത്രിയിലാണ് ചികിത്സതേടിയത്.
പോഷകാഹാരക്കുറവും നിര്‍ജലീകരണവും മൂലംചികിത്സയിലായിരുന്ന അദ്ദേഹത്തെ ഈ ആഴ്ച്ച ആദ്യമാണ് ആശുപത്രിയില്‍ നിന്നും മടങ്ങിയത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വിശ്രമത്തിലായിരുന്നു. വീണ്ടു കഫക്കെട്ട് കൂടിയതോടെയാണ് ആശുപത്രിയിലത്തെിച്ചത്. ദിവസവും കഴിക്കുന്ന മുരുന്നുകളില്‍ നിന്നും അലര്‍ജിയേറ്റ് ഒക്ടോബര്‍ 25ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. അന്നുമുതല്‍ സന്ദര്‍ശകരെ ഒഴിവാക്കിയിരുന്നു.

