09:24 am 14/3/2017
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ ഒരു വർഷത്തെ ശമ്പളം സഹായ ധനമായി നൽകുന്നു. 400,000 ഡോളറാണ് അദ്ദേഹത്തിന്‍റെ ഒരു വർഷത്തെ ശമ്പളം. വൈറ്റ് ഹൗസ് വക്താവ് സീൻ സ്പെൻസറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശമ്പളം ഓരോ മാസവും സഹായധനമായി നൽകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെന്നാണ് വിവരം. മാസശമ്പളം ഇത്തരത്തിൽ സഹായ ധനമായി നൽകുന്ന മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്‍റാണ് ട്രംപ്. ജോൺ.എഫ്.കെന്നഡിയും ഹെർബർട്ട് ഹൂവറുമാണ് ഇതിനു മുൻപ് ശമ്പളം മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്കായി നൽകിയത്.
പ്രസിഡന്‍റ് പദത്തിലേക്കെത്തിയാൽ ശമ്പളം പാവപ്പെട്ടവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് ട്രംപ് പ്രചരണ സമയത്തു തന്നെ
വെളിപ്പെടുത്തിയിരുന്നു.