09:13 am 26/4/2017
ന്യൂഡൽഹി: ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ 54 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. വിവിധ കേന്ദ്രങ്ങളിൽ ഇന്നു രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിക്കും.
ഭരണകക്ഷിയായ ബിജെപിയും ആംആദ്മി പാർട്ടിയും കോണ്‍ഗ്രസും തമ്മിൽ ശക്തമായ ത്രികോണമത്സരമാണ് നടന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും ആംആദ്മി പാർട്ടിക്കും അഗ്നിപരീക്ഷയായി മാറിയ തെരഞ്ഞെടുപ്പിൽ തലസ്ഥാനനഗരിയിലെ മൂന്നു കോർപറേഷനുകളിലും ബിജെപി വിജയിക്കുമെന്നാണു സർവേകൾ പ്രവചിക്കുന്നത്.