ഡ​മാ​സ്ക്ക​സി​ൽ ഇ​ര​ട്ട​സ്ഫോ​ടനം: 44 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

09:05 am 12/3/2017
download (4)
ഡ​മാ​സ്ക്ക​സ്: സി​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ഡ​മാ​സ്ക്ക​സി​ൽ ഇ​ര​ട്ട​സ്ഫോ​ട​ന​ത്തി​ൽ 44 പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബാ​ബ് അ​ൽ സാ​ഖി​റി​ലെ ഷി​യ പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു സ്ഫോ​ട​നം. ആ​ദ്യ സ്ഫോ​ട​നം ചാ​വേ​ർ ന​ട​ത്തി​യ​താ​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാ​മ​ത്തെ സ്ഫോ​ട​നം എ​ത്ത​ര​ത്തി​ലു​ള്ള​താ​ണെ​ന്ന് അ​റി​വി​ല്ല.

സ്വ​കാ​ര്യ​ബ​സ് ക​ട​ന്നു​പോ​കു​ന്പോ​ൾ റോ​ഡ് അ​രി​കി​ൽ​നി​ന്നി​രു​ന്ന ചാ​വേ​ർ സ്വ​യം​പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ൽ 44 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 45 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​റാ​ക്കി​ൽ​നി​ന്നു​ള്ള ഷി​യ തീ​ർ​ഥാ​ട​ക​രും കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.