09:21 AM 05/01/2017

കോതമംഗലം: തട്ടേക്കാട് കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ഒരാൾക്ക് പരിക്കേറ്റു. വഴുതനപ്പള്ളി സ്വദേശി ടോണി മാത്യു (26) ആണ് മരിച്ചത്. തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപമുള്ള വനത്തിലാണ് സംഭവം.
ഒപ്പമുണ്ടായിരുന്ന ബേസിലിനാണ് പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ പരിക്ക് ഗുരുതരമാണ്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടു പേർ ഒാടി രക്ഷപ്പെട്ടു.
