04:20 PM 10/12/2016

ചെന്നൈ: എ.ഐ.ഡി.എം.കെയുടെ പുതിയ ജനറൽ സെക്രട്ടറിയാകണമെന്ന് ശശികലയോട് പാർട്ടിയുടെ മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. പാർട്ടിയുടെ ഒൗദ്യോഗിക ചാനലായ ജയ ടി.വിയാണ് വാർത്ത പുറത്തുവിട്ടത്. 27 വർഷത്തിന് ശേഷമാണ് പാർട്ടിക്ക് പുതിയ ജനറൽ സെക്രട്ടറി വരുന്നത്. നേരത്തേ ജയലളിതയുടെ പിൻഗാമിയായി അർഹതപ്പെട്ട വ്യക്തിയെ തന്നെ തെരഞ്ഞെടുക്കുമെന്ന് പാർട്ടി വക്താവ് പൊന്നയ്യൻ പറഞ്ഞിരുന്നു. തീരുമാനം പെട്ടെന്ന് തന്നെ ഉണ്ടാകും. പാർട്ടി സെക്രട്ടറിയെ ഐകകണ്ഠേനയായിരിക്കും തെരഞ്ഞെടുക്കുക എന്നും പൊന്നയ്യൻ ട്വിറ്ററിൽ കുറിച്ചു. രണ്ടു ദിവസമായി മുഖ്യമന്ത്രി പന്നീർസെൽവം അടക്കമുള്ള നേതാക്കൽ ശശികലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
