08:30 am 5/2/2017
ബര്‍ലിന്‍: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ വെട്ടിമാറ്റിയ തലയുമായി നില്‍ക്കുന്ന ചിത്രം പ്രസിദ്ധീകരിച്ച ജര്‍മന്‍ മാഗസിന്‍ വിവാദത്തില്‍. ശനിയാഴ്ച പുറത്തിറങ്ങിയ ‘ദേര്‍ സ്പീഗല്‍’ മാഗസിന്‍െറ പുറംചട്ടയിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.
ഒരു കൈയില്‍ ചോരയൊലിക്കുന്ന സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ തലയും മറു കൈയില്‍ കത്തിയുമായി നില്‍ക്കുന്ന ട്രംപിന്‍െറ ചിത്രമാണ് വിവാദമായത്.
‘അമേരിക്ക മുന്നില്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം നല്‍കിയത്. 1980ല്‍ രാഷ്ട്രീയ അഭയാര്‍ഥിയായി അമേരിക്കയിലത്തെിയ ക്യൂബന്‍ വംശജന്‍ എഡല്‍ റോഡ്രിഗസാണ് മാഗസിന്‍െറ പുറംചട്ട ഡിസൈന്‍ ചെയ്തത്.
‘ജനാധിപത്യത്തിന്‍െറ, വിശുദ്ധ ചിഹ്നത്തിന്‍െറ ശിരസ്സ് ഛേദിക്കുന്നതാണ്’ ചിത്രം പറയുന്നതെന്ന് റോഡ്രിഗസ് ‘വാഷിങ്ടണ്‍ പോസ്റ്റി’നോട് പറഞ്ഞു. ജര്‍മന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ഡോണള്‍ഡ് ട്രംപിന്‍െറ ചിത്രം