ന്യൂഡൽഹി: ഡൽഹിയിലെ പ്രശസ്തമായ താജ് മഹൽ ഹോട്ടൽ ലേലം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്. ഓണ്‍ലൈനായി നടക്കുന്ന ലേലത്തില്‍ ഹോട്ടല്‍ പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആറ് മാസത്തിനകം ടാറ്റാ ഗ്രൂപ്പിനോട് ഒഴിയണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. നിലവില്‍ ടാറ്റയാണ് താജ് മാൻസിംഗ് ഹോട്ടല്‍ നടത്തിപ്പുകാര്‍.
ടാറ്റാ ഗ്രൂപ്പിന്റെ33 വര്‍ഷത്തെ പാട്ടക്കാലാവധി അവസാനിച്ചതോടെ ഭൂമിയും സ്വത്തുവകകളും ലേലത്തിന് വയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. പാട്ടക്കാലാവധി കഴിഞ്ഞ് ഒന്‍പതു തവണയിലധികം സമയം നീട്ടിച്ചോദിച്ച ടാറ്റയോട് ലേലം നടത്തുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു.
ഡല്‍ഹിയിലെ കേന്ദ്രപ്രദേശത്തുള്ള ഹോട്ടല്‍ സമുച്ചയത്തിന്റെ 33 വര്‍ഷത്തെ പാട്ടക്കാലാവധി 2011 ൽ പൂർത്തിയായിരുന്നു. എന്നാൽ പാട്ടക്കാലവധി ഒന്‍പതുതവണ നീട്ടിയെടുത്ത ടാറ്റാ ഹോട്ടല്‍ നടത്തിപ്പ് തുടരുകയായിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തിലാണ് ലേലം ഉടന്‍ നടത്താൻ തീരുമാനിച്ചത്.

