തിരുച്ചിറപ്പള്ളി പടക്കഫാക്ടറിയിൽ സ്ഫോടനം; പത്ത് മരണം

01:30 AM 01/12/2016
download
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ മരണപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പടക്കനിർമാണം നടന്നിരുന്ന കെട്ടിടം ഭാഗികമായി തകർന്നു. 20 പേരാണ് കെട്ടിടത്തിനകത്തുണ്ടായിരുന്നത്. കെട്ടിടത്തിനകത്തുള്ള ബാക്കി പത്ത് പേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.