തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യന്‍ സ്വദേശി ആത്മഹത്യ ചെയ്തു.

11:02 am 27/1/2017

download
തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യന്‍ സ്വദേശി ആത്മഹത്യ ചെയ്തു. മുംബൈയിലേക്ക് പോകാനെത്തിയ ഡാനിയേലാണ് വിമാനത്താവളത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചത്. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഇയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.