07:19 am 23/5/2017
തിരുവനന്തപുരം: പുല്ലുവിളയില്‍ നായയുടെ കടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. മല്‍സ്യത്തൊഴിലാളിയായ പുല്ലുവിള സ്വദേശി ജോസ്ക്ലിന്‍ ആണ് മരിച്ചത്. രാത്രി 11 മണിയോടെയാണ് ജോസ്ക്ലിന് നായയുടെ കടിയേറ്റത്. ഇന്നു രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഓഗസ്റ്റില്‍ ഇവിടെ നായയുടെ കടിയേറ്റ് വയോധിക മരിച്ചിരുന്നു.
അന്‍പതോളം നായകള്‍ ജോസ്ക്ലിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. നിര്‍വാഹമില്ലാതെ ഇയാള്‍ കടലിലേക്കു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഗുരുതരമായി പരുക്കേറ്റെ ജോസ്ക്ലിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും നില ഗുരുതരമാക്കി. ചോര വാര്‍ന്ന് അവശനായ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ജോസ്ക്ലിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പ്രതിഷേധിച്ച് പുല്ലുവിളയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിച്ചു.